പലിശ നിരക്ക്‌ ഉയര്‍ത്തി ബാങ്കുകള്‍

ന്യൂഡല്‍ഹി : റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ 0.40 ശതമാനവും കരുതല്‍ ധന അനുപാതം (സി.ആര്‍.അര്‍) 0.50ശതമാനവും കൂട്ടിയതിന്റെ ചുവടുപിടിച്ച്‌ വായ്‌പകളുടെ അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച ബാങ്ക്‌ ഓഫ് ബറോഡയും, ഐസിഐസിഐബാങ്കും. മറ്റുബാങ്കുകളും വൈകാതെ ഇതേപാത സ്വീകരിച്ചേക്കും. മെയ്‌ നാലിന്‌ പ്രാബല്യത്തില്‍ വന്ന വിധം അധിഷ്ടിത എക്‌സ്‌റ്റേണല്‍ ബെഞ്ച്‌മാര്‍ക്ക്‌ ലെന്‍ഡിംഗ്‌ റേറ്റ്‌ (ഐബിഇഎല്‍ആര്‍)ഐസിഐസി ഐ ബാങ്ക്‌ 0.40 ശതമാനം വര്‍ദ്ധിപ്പിച്ചു. 8.10 ശതമാനമാണ്‌ പുതിയ നിരക്ക്‌.

റിപ്പോ ലിങ്ക്‌ഡ്‌ ലെന്‍ഡിംഗ്‌ റേറ്റ്‌ (ബിആര്‍എല്‍ആര്‍എല്‍ ) ബാങ്ക്‌ ഓഫ്‌ ബറോഡ 0.40 ശതമാനം വര്‍ദ്ധിപ്പിച്ച 6.90 ശതമാനമാക്കി. പുതിയ നിരക്ക 05.05.2022ല്‍ നിലവില്‍ വന്നു. ഇന്നലെ പ്രാബല്യത്തില്‍ വന്നവിധം രണ്ടുകോടി മുതല്‍ അഞ്ചുകോടി രൂപക്കുതാഴെ വരെയുളള സ്ഥിര നിക്ഷേപങ്ങളുടെ (എഫ്‌.ഡി) പലിശ നിരക്ക്‌ ഐസിഐസിഐ ബാങ്ക്‌ 0.25 ശതമാനം കൂട്ടി 2.75 ശതമാനം (7-14 ദിവസം)മുതല്‍ 4.80 ശതമാനം (3-10വര്‍ഷം ) വരെയാണ്‌ പുതുക്കിയ നിരക്ക്‌

Share
അഭിപ്രായം എഴുതാം