ട്വിറ്റര്‍ വാങ്ങല്‍: 7.14 ബില്യണ്‍ സമാഹരിച്ച് മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമവമ്പനായ ട്വിറ്റര്‍ വിലയ്ക്കുവാങ്ങുന്നതിനാവശ്യമായ 44 ബില്യണ്‍ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഡോളറില്‍ 7.14 ബില്യണ്‍ ഡോളര്‍ ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍ അടക്കമുള്ള നിക്ഷേപകരില്‍ നിന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് സമാഹരിച്ചതായി റിപ്പോര്‍ട്ട്. സെക്വോയ ക്യാപിറ്റല്‍, ബ്രൂക്ക്ഫീല്‍ഡ്, ഖത്തര്‍ ഹോള്‍ഡിങ്സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും ഇക്വിറ്റി വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു് മസ്‌കിന്റെ ഫയലിങ്ങുകള്‍ വ്യക്തമാക്കുന്നു. ട്വിറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോര്‍സി അടക്കമുള്ള നിലവിലെ ഓഹരിയുടമകളുമായി ഏറ്റെടുക്കലിനാവശ്യമായ ഓഹരികള്‍ െകെമാറുന്നത് സംബന്ധിച്ച് മസ്‌കിന്റെ ചര്‍ച്ച തുടരും

Share
അഭിപ്രായം എഴുതാം