റെയില്‍വേ ഉദ്യോഗസ്ഥന്‍ ചമഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍

പാലക്കാട്‌ : റെയില്‍വേ ഉദ്യോഗസ്ഥനെന്ന്‌ കളളം പറഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍. പാലക്കാട്‌ തൃശൂര്‍,എറണാകുളം ജില്ലകളില്‍ നിന്നായി അഞ്ചു സ്‌ത്രീകളെ വിവാഹം കഴിക്കുകയും പണവും സ്വണവും കൈക്കലാക്കി ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തില്‍ ചെന്നൈ സ്വദേശി സുജാഷിനെയാണ്‌ ഹേമാംബിക നഗര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ .സുജാഷിനെയും പിതാവിനെയും നേരത്തെ റെയില്‍വേയില്‍ ജോലി വാഗ്‌ധാനം ചെയ്‌തുളള തട്ടപ്പിലും പോലീസ്‌ അറസറ്റ്‌ ചെയ്‌തിരുന്നു.

അഞ്ചുകുടുംബങ്ങള്‍ നാമാവശേഷമാക്കി ആറാമത്തെ ആളെ കുരുക്കാന്‍ തുടങ്ങുന്നതിനിടെയാണ്‌ സുജീഷ്‌ പോലീസ്‌ പിടിയിലായത്‌. അകത്തേത്തറ സ്വദേശിനിയുടെ പരാതിയിലായിരുന്നു പോലീസിന്റെ നടപടി . ചെന്നൈയില്‍ താമസിച്ച്‌ പത്തുവര്‍ഷത്തിലേറെയായി സമാന തട്ടിപ്പുനടത്തുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌. പണം വാങ്ങിയവരെ റെയില്‍വേയുടെ ചെന്നൈയിലെ ഓഫീസില്‍ നിരവധി തവണ എത്തിച്ച്‌ ഇരുവരും വട്ടം കറക്കിയിട്ടുണ്ട്‌. വിവവാഹ തട്ടിപ്പിലും ജോലി വാഗ്‌ധാനത്തിലെ പണം കബളിപ്പിക്കലിലും ഇവര്‍ക്ക്‌ കൂടുതല്‍ പങ്കുണ്ടോയെന്ന്‌ പോലീസ്‌ പരിശോധിക്കും.

Share
അഭിപ്രായം എഴുതാം