വേങ്ങരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു

വേങ്ങര: മലപ്പുറം വേങ്ങരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേർക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് നടപടി.സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ എട്ടുപേരും ആശുപത്രിവിട്ടു. മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.രണ്ടു ദിവസം മുമ്പാണ് സംഭവം.

അതേസമയം സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് 15-കാരി മരിച്ച സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം