ന്യൂഡല്‍ഹി: ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 7.12 കോടിയുടെ സ്ഥിര നിക്ഷേപമുള്‍പ്പടെയുള്ളവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് സുകേഷ് ജാക്വിലിന് 5.71 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയെന്ന് ഇഡിയുടെ കണ്ടെത്തല്‍. ആള്‍മാറാട്ടം നടത്തി ഡല്‍ഹിയിലെ വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 215 കോടി രൂപ തട്ടിയെടുത്തതിന് കഴിഞ്ഞ വര്‍ഷം സുകേഷിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 2021 ഡിസംബറിലാണ് ജാക്വലിനെ ഇഡി ആദ്യമായി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.


