റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാം മുന്നണി:മമത ബാനര്‍ജിയുമായികൂടികാഴ്ച നടത്തി കെജ്രിവാള്‍

April 30, 2022 - 5:41 pm

ന്യൂഡല്‍ഹി: മമത ബാനര്‍ജിയുമായി കൂടികാഴ്ച നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ടിഎംസി എംപി അഭിഷേക് ബാനര്‍ജിയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.അതേസമയം ബിജെപിക്ക് ബദലായി മൂന്നാം മുന്നണി എന്ന ആശയം ശക്തിപ്പെടുന്നതിനിടെയാണ് കെജ്രിവാളിന്റെ സന്ദര്‍ശനം എന്നതും രാജ്യം ഉറ്റു നോക്കുന്നുണ്ട്. വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *