വിശ്വാസത്തോടെ വേണം ഫയല്‍ നോക്കാന്‍, ഉദ്യോഗസ്ഥരെ ശാസിച്ച് വ്യവസായ മന്ത്രി പി.രാജീവ്

ഫയലുകള്‍ ഓരോന്നും സംശയത്തോടെ അല്ല വിശ്വാസത്തോടെയാകണം ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ്. മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ പരാതി കേള്‍ക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ ശാസന. അക്വാ ടൂറിസം പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കോയിപ്രം പഞ്ചായത്ത് പുല്ലാട്  വടാത്ത് മാത്യു മാത്യു പണിത കെട്ടിടത്തിന് അനധികൃത നിര്‍മാണം എന്ന മുട്ടാന്യായം ചൂണ്ടിക്കാട്ടി നമ്പറും പെര്‍മിറ്റും നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് പരാതിയുമായി മാത്യു മന്ത്രിയെ കണ്ടത്.

ഭാവനയ്ക്ക് അനുസരിച്ചു അനധികൃതം എന്നു തീരുമാനിക്കാന്‍ ആകില്ലെന്നും കളക്ടര്‍ക്ക്  റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വ്യവസായങ്ങള്‍ തുടങ്ങുമ്പോള്‍ സംരംഭകര്‍ക്ക് വേണ്ട സഹായമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.  

Share
അഭിപ്രായം എഴുതാം