പോക്‌സോ കേസ്‌ പ്രതി ജിഷ്‌ണുവിന്റെ മരണത്തില്‍ ദുരൂഹത

കോഴിക്കോട്‌ : ചെറുവണ്ണൂരില്‍ പോക്‌സോ കേസില്‍ പ്രതിയായ ജിഷ്‌ണുവിന്റെ മരണത്തില്‍ ദുരൂഹത. ജിഷ്‌ണുവിന്‍റെ തലയ്‌ക്കും വാരിയെല്ലിനും പരിക്കേറ്റിട്ടുളളതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്‌. ജിഷ്‌ണു വീണുകിടന്ന സ്ഥലം ഡോക്ടര്‍മാരുടെ വിദഗ്‌ധ സംഘം പരിശോധിക്കും . പോലീസ്‌ ഇയാളെ അന്വേഷിച്ച്‌ വീട്ടി ലെത്തിയതിന്‌ പിന്നാലെയാണ്‌ വീടിന്‌ സമീപം മരിച്ച നിലയില്‍ വീണുകിടക്കുന്ന ജിഷ്‌ണുവിനെ കണ്ടെത്തിയത്‌.

2022 ഏപ്രില്‍ 26ന്‌ രാത്രി 9.30 ഓടെ നല്ലളം പോലീസാണ്‌ ജിഷ്‌ണുവിനെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുപോയത്‌. വയനാട്ടില്‍ ഒരു കേസുണ്ടെന്നും അതിന്റെ ഫൈന്‍ 500 രൂപ അടക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ്‌ പോലീസ്‌ ജിഷ്‌ണുവിനെ കൊണ്ടുപോയത്‌. മഫ്‌തിയിലാണ്‌ രണ്ടുപോലീസുകാരും എത്തിയത്‌. ഓവര്‍ സ്‌പീഡില്‍ പോയ ജിഷ്ണുവിനെ പോലീസ്‌ കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല എന്നതായിരുന്നു കേസ്‌.

വഴിയരികില്‍ കിടന്നിരുന്ന ജിഷ്‌ണുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ്‌ ആശുപത്രിയിലെത്തിച്ചത്‌. ബന്ധുക്കളെയും ഇവര്‍ തന്നെയാണ്‌ വിവരം അറിയച്ചത്‌. സംഭവത്തില്‍ അന്വേഷണം വേണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പോസ്‌റ്റ്‌ മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം മരിച്ച ജിഷ്‌ണുവിന്റെ പേരില്‍ പെറ്റിക്കേസൊന്നും രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നാണ്‌ കല്‍പ്പറ്റ പോലീസ്‌ അറിയിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →