ചാത്തമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റേയും ജില്ലാതല പട്ടയമേളയുടേയും ഉദ്ഘാടനം റവന്യൂ വകുപ്പുമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 59 പട്ടയങ്ങൾ വിതരണം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 44 ലക്ഷംരൂപ ചെലവില്‍ സംസ്ഥാന നിര്‍മിതികേന്ദ്ര മുഖേന 2200 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
എം.കെ രാഘവൻ എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍, ജില്ലാ കലക്ടര്‍ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, സബ് കളക്ടര്‍ ചെല്‍സാസിനി, എ ഡി എം മുഹമ്മദ് റഫീഖ്, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.