ആലപ്പുഴ: റവന്യൂ ഫയല്‍ അദാലത്ത്; 117 അപേക്ഷകള്‍ തീര്‍പ്പാക്കി

ആലപ്പുഴ: റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍  നടത്തിയ ഫയല്‍ അദാലത്തില്‍ 117 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.  

90 ഉത്തരവുകള്‍ സബ് കളക്ടര്‍ അപേക്ഷകര്‍ക്ക് കൈമാറി. ഇതുവരെ നടത്തിയ അഞ്ച് അദാലത്തുകളിലായി 1037 ഓളം ഫയലുകള്‍ തീര്‍പ്പാക്കി.

സീനിയര്‍ സൂപ്രണ്ട് ബി. കവിത, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.ഡി. സുധി, കെ.വി. ഗിരീശന്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം