ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ ആവശ്യമുണ്ട്. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കെ.എസ്.ആർ പാർട്ട് I, 144 പ്രകാരമുള്ള പ്രൊഫോമ സഹിതം അപേക്ഷിക്കണം. അപേക്ഷ മെയ് 17 വെകുന്നേരം 5ന് മുൻപ് ലഭിക്കണം. വിലാസം: കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി.9/1023(1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം -695 010. ഫോൺ: 0471-2720977.