എറണാകുളം: തകഴി പുരസ്ക്കാരം ഡോ.എം.ലീലാവതിക്ക് സമർപ്പിക്കുന്നു

എറണാകുളം: മലയാള ഭാഷക്ക്‌ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്ക് വിശ്വസാഹിത്യകാരൻ തകഴിയുടെ നാമധേയത്തിൽ തകഴി സ്മാരകം ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണ് തകഴി സാഹിത്യ പുരസ്ക്കാരം. 2021 ലെ പുരസ്ക്കാരത്തിനർഹയായിട്ടുള്ളത് പ്രശസ്ത്ര നിരൂപക ഡോ.എം ലീലാവതിയാണ്. ഏപ്രിൽ 17 ന് തകഴിയുടെ ജന്മദിനത്തിൽ തകഴി ശങ്കരമംഗലത്ത് ചേർന്ന സമ്മേളനത്തിൽ വെച്ചാണ് അവാർഡ് വിതരണം നിശ്ചയിച്ചിരുന്നത്. പ്രായാധിക്യം മൂലം ടീച്ചർക്ക് എത്തിചേരാൻ കഴിയാതിരുന്നതിനാൽ 18.4 2022 ൽ 4 മണക്ക് ടീച്ചറിന്റെ വസതിയിലെത്തി അവാർഡ് നൽകുന്നു. സ്മാരക സമിതി ചെയർമാൻ മുൻ മന്ത്രി ജി സുധാകരനാണ് പുരസ്ക്കാര സമർപ്പണം നടത്തുന്നത്. 50000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് തകഴി പുരസ്കാരം

Share
അഭിപ്രായം എഴുതാം