വയനാട്: കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു

വയനാട്: പനമരം ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു, അഗതി ആശ്രയ ഗുണഭോക്താക്കളുടെ ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  കെ ടി സുബൈര്‍ മുന്‍ സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ രാധാ വേലായുധന് പച്ചക്കറി കിറ്റ് നല്‍കി ആദ്യവില്പന നടത്തി. ജനപ്രതിനിധികള്‍, സി ഡി എസ് ചെയര്‍ പേഴ്സണ്‍ രജനി ജനീഷ്, സി ഡി എസ്സ് വൈസ് ചെയര്‍ പേഴ്സണ്‍ ജാനകി ബാബു, മെമ്പര്‍ സെക്രട്ടറി പി സജി, ഉപസമതി കണ്‍വീനര്‍ വത്സല, ഓമന, സി ഡി എസ് അക്കൗണ്ടന്റ്, സി ഡി എസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →