റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിന്ദു പിന്തുടര്‍ച്ചാവകാശത്തിലെ ലിംഗവിവേചനം: കേന്ദ്രം നിലപാടറിയിക്കണം

April 6, 2022 - 7:00 pm

ന്യൂഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ലിംഗവിവേചനം നീക്കാനും സ്ത്രീകള്‍ക്കു നീതി ഉറപ്പാക്കാനും നടപടി വേണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. ഹിന്ദു സ്ത്രീകള്‍ വില്‍പ്പത്രം തയാറാക്കാതെ മരിക്കുന്നപക്ഷം, അവര്‍ ആര്‍ജിച്ച സ്വത്തുക്കളുടെ ആദ്യാവകാശം ഭര്‍ത്താവിനും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കുമായിരിക്കുമെന്ന വ്യവസ്ഥയാണു ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. 1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ 15-ാം വകുപ്പ് സ്ത്രീകളോടുള്ള അനീതിയാണെന്ന് കമല്‍ ആനന്ദ് കോപ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. മകള്‍ ഒസ്യത്ത് എഴുതിയിട്ടില്ലെങ്കില്‍, അവര്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കളുടെ ഒരു വിഹിതം പോലും മാതാപിതാക്കള്‍ക്കു ലഭിക്കാതിരിക്കാന്‍ ഈ വ്യവസ്ഥ ഇടയാക്കുമെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *