റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50 ലക്ഷം രൂപയുടെ സ്വത്ത് രാഹുല്‍ ഗാന്ധിക്ക് നല്‍കി വയോധിക

April 6, 2022 - 6:45 pm

ഡെറാഡൂണ്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്റെ മുഴുവന്‍ സമ്പാദ്യവും എഴുതിക്കൊടുത്ത് ഉത്താരാഖണ്ഡ് സ്വദേശിയായ വയോധിക. ഡെറാഡൂണ്‍ സ്വദേശിയായ പുഷ്പ മുന്‍ജിയാല്‍(78) ആണു തന്റെ സമ്പാദ്യമെല്ലാം രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഴുതിവച്ചത്.

50 ലക്ഷം രൂപയുടെ സ്വത്തും 15 പവനോളം സ്വര്‍ണവും അടങ്ങുന്ന തന്റെ സമ്പാദ്യം രാഹുലിനു നല്‍കുന്ന വില്‍പത്രം പുഷ്പ ഡെറാഡൂണില്‍ റജിസ്റ്റര്‍ ചെയ്തു. ഉത്തരാഖണ്ഡ് പി.സി.സി. മുന്‍ പ്രസിഡന്റ് പ്രീതം സിങ്ങിന്റെ വീട്ടിലായിരുന്നു വില്‍പത്രം കൈമാറല്‍ ചടങ്ങ്. പാര്‍ട്ടി നേതാവ് ലാല്‍ചന്ദ് ശര്‍മയും സന്നിഹിതനായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളില്‍ ആകൃഷ്ടയായാണു തീരുമാനമെന്നു പുഷ്പ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവിതം ബലി കഴിച്ചവരാണ് ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും. ഇപ്പോള്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തങ്ങളെത്തന്നെ രാജ്യത്തിന് സമര്‍പ്പിച്ചവരാണ്. രാഹുലിന്റെ ആശയങ്ങള്‍ രാജ്യത്തിന് ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. ഡെറാഡൂണിന്റെ ഹൃദയഭാഗത്താണു പുഷ്പയുടെ വീട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *