റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഹമ്മദ് പട്ടേലിന്റെ മകന്‍ കോണ്‍ഗ്രസ് വിടുന്നു

April 6, 2022 - 6:40 pm

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേല്‍ കോണ്‍ഗ്രസ് വിടുന്നു. ”കാത്തിരുന്നു മടുത്തു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രോത്സാഹനവും ഉണ്ടാകുന്നില്ല. എന്റെ മുന്നില്‍ എല്ലാ വഴികളും തുറന്നിരിക്കുകയാണ്”- അദ്ദേഹം ട്വീറ്റ് ചെയ്തു. 2020ലാണു കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്ന് അഹമ്മദ് പട്ടേല്‍ അന്തരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. അഹമ്മദ് പട്ടേല്‍ അന്തരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്ഥാപിച്ച എച്ച്.എം.പി. ഫൗണ്ടേഷന്റ മേല്‍നോട്ടം ഫൈസല്‍ ഏറ്റെടുത്തിരുന്നു. എങ്കിലും, സജീവ രാഷ്ട്രീയത്തിലേക്കില്ല എന്നായിരുന്നു നിലപാട്. ഈയടുന്ന കാലത്ത് ആം ആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് ‘കെജ്രിവാളുമായി ഫൈസല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു രാഷ്ട്രീയ മോഹങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *