പെരുമ്പടപ്പ് ഗ്രാമസെക്രട്ടറിയേറ്റ് ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങള്‍ക്കിടയില്‍ അകമഴിഞ്ഞ സേവനങ്ങള്‍ നല്‍കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കായി. വിദ്യാഭ്യാസം, ശുചിത്വം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങളാണ്  ഗ്രാമപഞ്ചായത്തുകള്‍ കാഴ്ച വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. എഫ്.ആര്‍.ബി.എല്‍  എം.ഡി.ജി.എം. ബബീഷ് പ്രൊജക്ട് വിശദീകരണം നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, വൈസ് പ്രസിഡന്റ് പി. നിസാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.സുനില്‍ മാഷ്, വികസന സമിതി ചെയര്‍പേഴ്‌സണ്‍ സൗദ അബ്ദുള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്  ബി.ഡി.ഒ. അമല്‍ദേവ്, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ജയരാജന്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →