രാജ്യസഭാംഗങ്ങളുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച് ബി.ജെ.പി.

ന്യൂഡല്‍ഹി : രാജ്യസഭാംഗങ്ങളുടെ എണ്ണത്തില്‍ ‘സെഞ്ചുറി’ തികച്ച് ബി.ജെ.പി. ഇത് ആദ്യമായാണു ബി.ജെ.പി. രാജ്യസഭാംഗങ്ങളുടെ എണ്ണം നൂറിലെത്തുന്നത്. 1990നു ശേഷം രാജ്യസഭയില്‍ ഒരു പാര്‍ട്ടിക്കും അംഗങ്ങളുടെ എണ്ണത്തില്‍ 100 കടക്കാനായിട്ടില്ല. 1990 ല്‍ കോണ്‍ഗ്രസിന് 108 അംഗങ്ങള്‍ ഉണ്ടായിരുന്നു. ത്രിപുര, അസം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായതോടെയാണു ബി.ജെ.പി. 100 ലെത്തിയത്. 13 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബിലെ അഞ്ചു സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി വിജയിച്ചു. 245 അംഗങ്ങളാണു രാജ്യസഭയിലുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള 14 രാജ്യസഭാ സീറ്റുകളില്‍ 13 ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ െകെവശമായി. അവശേഷിക്കുന്ന ഒരു സീറ്റില്‍ അസമില്‍നിന്നുള്ള സ്വതന്ത്ര അംഗത്തിന്റേതാണ്. ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തിയ കോണ്‍ഗ്രസിന് ഇപ്പോള്‍ സീറ്റില്ലാതായി. 2014 ല്‍ നരേന്ദ്ര മോദി അധികാരമേല്‍ക്കുമ്പോള്‍ ബി.ജെ.പിക്ക് 55 രാജ്യസഭാംഗങ്ങളാണ് ഉണ്ടായിരുന്നത്.

Share
അഭിപ്രായം എഴുതാം