വിതുര : വാമനപുരം നദിയില്‍ നഗ്നരായി കുളിച്ചത് ചോദ്യം ചെയ്‌ത നാട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്‌റ്റ്‌ചെയതു. റിസോര്‍ട്ട് ഉടമയും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ കരിക്കകം സ്വദേശി പട്ടിസുജിത്ത് എന്ന് വിളിക്കുന്ന സുജിത്ത് (47), സുഹൃത്തുക്കളായ വിളപ്പില്‍ശാല സ്വദേശി അനില്‍കുമാര്‍(46), വട്ടിയൂര്‍ക്കാവ് സ്വദേശി മനോജ് (42) എന്നിവരാണ് അറസറ്റിലായത്. 2022 മാര്‍ച്ച് 25 വെളളിയാഴ്‌ച വൈകിട്ടാണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : ചെറ്റച്ചല്‍ വാവുപുരയില്‍ റിസോര്‍ട്ടുളള സുജിത്തും സംഘവും പതിവായി ഇവിടെയെത്തുകയും നിയില്‍ കുളിക്കുകയും ചെയ്യാറുണ്ട്. വെളളിയാഴ്‌ച വൈകിട്ടോടെ മദ്യലഹരിയില്‍ സുജിത്തും അഞ്ചുപേരും നഗ്നരായി കുളിക്കാനിറഞ്ഞി. ഈ സമയം നദിക്കരയിലൂടെ സഞ്ചരിച്ച വീട്ടമ്മയോട് മോശമായി സംസാരിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വീട്ടമ്മ വിവരം പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി ചോദ്യം ചെയ്‌തപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
പ്രതികള്‍ കല്ലുകൊണ്ട് നാട്ടുകാരായ സന്തോഷിന്റെയും, മഹില്‍ കുമാറിന്റെയും തലക്കിടിച്ചാണ് പരിക്കേല്‍പ്പിച്ചത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ലാണ്. സംഘര്‍ഷം ഒന്നര മണിക്കൂറോളം നീണ്ടു . വിതുര സിഐ എസ് ശ്രീജിത്തും എസ്.ഐ എസ് എല്‍ സുധീഷും ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റുമൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

