ഓസ്‌കാർ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത്

ലോസ് ഏഞ്ചൽസ്: ഓസ്‌കാർ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത്. വേദിയിലെ ദമ്പതികളെ കുറിച്ച് തമാശ പറയുന്നതിനിടെ തന്റെ ഭാര്യയുടെ പേര് വലിച്ചിഴയ്‌ക്കേണ്ട എന്ന ആക്രോശത്തോടെയാണ് വിൽ സ്മിത്ത് സ്‌റ്റേജിലേക്ക് കയറി അവതാരകനെ തല്ലിയത്.

തൊട്ടുപിന്നാലെ മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം വിൽ സ്മിത്തിനെ തേടിയെത്തി. കിംഗ് റിച്ചാർഡിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ആനന്ദാശ്രു പൊഴിച്ചുകൊണ്ട് വിൽ സ്മിത്ത് എല്ലാവർക്കും നന്ദി പറഞ്ഞു.

Share
അഭിപ്രായം എഴുതാം