എറണാകുളം: അവധിക്കാല കോഴ്‌സുകള്‍

എറണാകുളം: ഐ.എച്ച്.ആര്‍.ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, വടക്കഞ്ചേരിയില്‍ വേനല്‍ അവധിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹൃസ്വകാല കോഴ്‌സുകള്‍ നടത്തുന്നു.  പൈതണ്‍ പ്രോഗ്രാമിംങ്ങ് (യോഗ്യത പ്ലസ് ടു), ആന്‍ഡ്രോയ്ഡ് ഡവലപ്‌മെന്റ് (യോഗ്യത പ്ലസ് ടു),  കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ (യോഗ്യത 10-ാം ക്ലാസ്), ഐ.ടി അധിഷ്ഠിത ട്രെയിനിംഗ് (യോഗ്യത ഹൈസ്‌കൂള്‍  വിദ്യാര്‍ത്ഥികള്‍), മലയാളം കമ്പ്യൂട്ടിംങ്ങ് (യോഗ്യത ഹൈസ്‌കൂള്‍  വിദ്യാര്‍ത്ഥികള്‍) എന്നീ ഹൃസ്വകാല കോഴ്‌സുകളില്‍ ചേരാന്‍ താല്‍പര്യമുളളവര്‍ക്ക് ഏപ്രില്‍ അഞ്ചിന് മുമ്പ് കോളേജ് ഓഫ് അപ്ലൈഡ്  സയന്‍സ്, വടക്കഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 11 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9495069307, 8547005042.

Share
അഭിപ്രായം എഴുതാം