ചരക്ക് കപ്പലിന്റെ ട്രക്കുകള്‍ തെന്നിമാറി ഗംഗ നദിയില്‍ പതിച്ചു: ക്യാപ്റ്റനെയും ജീവനക്കാരെയും കാണാതായി

റാഞ്ചി: സാഹിബ് ഗഞ്ചില്‍ 17 ട്രക്കുകളുമായി പോവുകയായിരുന്ന ചരക്ക് കപ്പലിന്റെ ഒന്‍പത് ട്രക്കുകള്‍ തെന്നിമാറി ഗംഗ നദിയില്‍ പതിച്ചു. അമിതഭാരവും ശക്തമായ കാറ്റുമാണ് ട്രക്ക് തെന്നി മാറാന്‍ കാരണമായത്. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിനും ബിഹാറിലെ മണിഹാരിക്കും ഇടയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. സംഭവസമയത്ത് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനെയും ജീവനക്കാരെയും കാണാതായി.
വിവരമറിഞ്ഞ മുഫാസില്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. സംഭവത്തിന് ശേഷം ദിയോഘറില്‍ നിന്നുള്ള ഒരു സംഘം എന്‍ഡിആര്‍എഫിന്റെ സഹായം തേടി സാഹിബ്ഗഞ്ചിലെത്തി. ഇതിന് മുന്‍പ് 2020ല്‍ രാജ്മഹലില്‍ നിന്ന് മണിച്ചക്കിലേക്ക് പോവുകയായിരുന്ന കപ്പല്‍ വെസ്റ്റ് ബംഗാളില്‍ വച്ച് അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

മുന്‍പും ഗംഗയില്‍ വെച്ചുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ട്രക്കുകള്‍ കടത്തുന്നതിന് നല്‍കിയ പരിമിതമായ എണ്ണത്തേക്കാള്‍ കൂടുതലായിരുന്നു കപ്പലിലുണ്ടായിരുന്നത് അതാണ് അപകടത്തിന് കാരമമായതെന്നാണ് വിവരം.

Share
അഭിപ്രായം എഴുതാം