തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഹൃദ്രോഗത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം വിശ്രമത്തിലായിരുന്നു.
രാജ്യസഭാംഗമായും എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ ചിറയിന്‍കീഴില്‍ നിന്ന് എംഎല്‍എയായി. പിന്നീട് എകെ ആന്റണി മുഖ്യമന്ത്രിയാകാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു.