സിൽവർലൈൻ സമരം; യുഡിഎഫിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി

കൊച്ചി: സിൽവർലൈൻ വിഷയത്തിൽ യുഡിഎഫിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി നിലപാട് തന്നെയാണ് ദേശീയ നേതൃത്വത്തിനും ഉള്ളത്. കേരളത്തിലെ കെ-റെയിൽ വിരുദ്ധ പ്രക്ഷോഭം ദേശീയ നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രത്യാഘാതങ്ങൾ നേതൃത്വവുമയി വീണ്ടും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്ന് എം.എം മണി പറഞ്ഞിരുന്നു. 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാർ തയാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എം.എം മണി കൂട്ടിച്ചേർത്തു.

അതേസമയം ശക്തമായ പ്രതിഷേധങ്ങൾക്കിടെ സിൽവർ ലൈൻ സർവേ നടപടികൾ ഇന്നും തുടരും. കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായ കോഴിക്കോട് പടിഞ്ഞാറെ കല്ലായി ഭാഗത്ത് നിന്നാവും ഇന്ന് നടപടികൾ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതേസമയം സർവേ നടപടി തടയുമെന്ന് സമരസമിതി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →