ന്യൂ ഡല്‍ഹി: കോവി ഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഇടവേളകള്‍ തമ്മിലുളള ഇടവേള പുതുക്കി നിശ്ചയിച്ചു. ഒന്നാം ഡോസിന്‌ശേഷം 8-16 ആഴ്‌ചത്തെ ഇടവേളയില്‍ രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്‍ (എന്‍ടിഎജിഐ)ശുപാര്‍ശ ചെയതു.മുന്‍പ് ഏര്‍പ്പെടുത്തിയിരുന്നത് 12-16 ആഴ്‌ച ന്നൊയിരുന്നു. 12 മുതല്‍ 16 ആഴ്‌ചവരെയുളള ഇടവേളകളില്‍ സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന ആന്റിബോഡി തന്നെയാണ് എട്ട് ആഴ്‌ചകള്‍ക്കു ശേഷം സ്വീകരിക്കുമ്പോഴും ശരീരത്തില്‍ ഉണ്ടാകുന്നതെന്ന് കണ്ടത്തിയതായി ഔദ്യാഗിക വൃത്തങ്ങള്‍ പറഞ്ഞു.
12921 മെയ് 13ന് എന്‍ടിഎജിഐയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുളള ഇടവേള 6-8 ആഴ്‌ചയില്‍ നിന്ന് 12-16 ആഴ്‌ചയെന്നാക്കി നീട്ടിയത്. ഇതാണ് ഇപ്പോള്‍ വീണ്ടും കുറച്ചിരിക്കുന്നത്. അതേസമയം കോവാക്‌സിന്‍റെ ഇടവേള സംബന്ധിച്ച് നിലവില്‍ മാറ്റമൊന്നും എന്‍ടിഎജിഐ ശുപാര്‍ശ ചെയ്‌തിട്ടില്ല. ആദ്യഡോസ് സ്വീകരിച്ച് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കാനാണ് നിലവില്‍ അനുവാദമുളളത്.