ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

ബംഗളുരു: ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്ഥി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ എം ഖാസി എന്നിവരുടെ സുരക്ഷയാണ് വൈ കാറ്റഗറിയായി ഉയര്‍ത്തിയത്. ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. തമിഴ്നാട് തൗഹീത് ജമാഅത്ത് പ്രവര്‍ത്തരാണ് പിടിയിലായത്. ഇതിന് പിന്നാലെയാണ് ജഡ്ജിമാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്.

Share
അഭിപ്രായം എഴുതാം