റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാൻ യുദ്ധത്തെയും ജീവിത സാഹചര്യങ്ങളെയും ആസ്പദമാക്കി അഞ്ചു ചിത്രങ്ങൾ രാജ്യാന്തര പ്രദർശനത്തിന്

March 16, 2022 - 10:13 am

അഫ്‌ഗാനിലെ യുദ്ധവും സംഘര്‍ഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കി കൊണ്ടുള്ള അഞ്ചു ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.സഹ്‌റ കരീമി ,ഗ്രനാസ് മൗസാവി ,റോയ സാദത്ത് എന്നീ വനിതകളുടെ ചിത്രങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അഫ്ഗാനിലെ ഒന്‍പതുവയസുകാരന്റ ദുരിത ജീവിതം ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ചലച്ചിത്രമാക്കുന്നതാണ് ഗ്രനാസ് മൗസാവിയുടെ വെന്‍ പോമഗ്രനേറ്റ്സ് ഹൗളിന്റ പ്രമേയം. ഗര്‍ഭിണികളായ മൂന്ന് സ്ത്രീകള്‍ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികളാണ് സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷയിലൂടെ ചിത്രീകരിക്കുന്നത്. അഫ്ഗാനിലെ സ്ത്രീ വിരുദ്ധ മനോഭാവത്തിനെതിരെയുള്ള പോരാട്ടമാണ് എ ലെറ്റര്‍ ടു ദ പ്രസിഡന്റിന്‍്റെ പ്രമേയം.

ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരജേതാവ് സിദ്ധിഖ് ബര്‍മാകിന്റ ഓപ്പിയം വാര്‍ ,അഫ്ഗാനില്‍ നിന്നും ഇറാഖിലേക്ക് കുടിയേറിയ നവീദ് മഹ്‌മൗദി ഒരുക്കിയ ഡ്രൗണിംഗ് ഇന്‍ ഹോളി വാട്ടര്‍ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപെടുന്ന മറ്റു ചിത്രങ്ങള്‍.ഫ്രെമിങ് കോണ്‍ഫ്ലിക്‌ട്, വേള്‍ഡ് സിനിമ, ജൂറി ഫിലിംസ് എന്നീ വിഭാഗങ്ങളിലായിട്ടാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *