പത്തനംതിട്ട: നെഹ്‌റു യുവ കേന്ദ്ര പത്തനംതിട്ടയും, എന്‍എസ്എസ് യൂണിറ്റ് കാത്തോലിക്കറ്റ് കോളജും സംയുക്തമായി ജില്ലാ തല അയല്‍പ്പക്ക യുവ പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള യുവാക്കളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥി ആയി. കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍ അധ്യക്ഷനായ ചടങ്ങില്‍ നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി. സന്ദീപ് കൃഷ്ണന്‍, കാതോലിക്കേറ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്. സജിത് ബാബു, മാസ്റ്റര്‍ ട്രെയിനറും സോഷ്യല്‍ വര്‍ക്കുമായ ഷാന്‍ രമേശ് ഗോപന്‍, നാഷണല്‍ യൂത്ത് വോളണ്ടിയര്‍ എം. കെ. ശരത്ത് എന്നിവര്‍ സംസാരിച്ചു.
മാസ്റ്റര്‍ ട്രെയിനര്‍മാരായ അഭിലാഷ് ജോസഫ്, എസ്. കൃഷ്ണപ്രസാദ് എന്നിവര്‍ കരിയര്‍ ഗൈഡന്‍സ് എന്ന വിഷയത്തില്‍ ക്ലാസുകള്‍ നയിച്ചു. യൂത്ത് ക്ലബ് അംഗങ്ങള്‍, കാതോലിക്കേറ്റ് കോളജ്, പന്തളം എന്‍എസ്എസ് കോളജ്, വിഎന്‍എസ് കോളജ് കോന്നി, എംഎന്‍എസ്എസ് കോളജ് കോന്നി തുടങ്ങി വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.