സര്‍ക്കാര്‍ ഓഫീസില്‍ വനിത ജീവനക്കാരുടെ കോല്‍ക്കളി

പാലക്കാട്‌ : നൂറുണക്കിന്‌ ഫയലുകല്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ വനിതാ ജീവനക്കാരുടെ കോല്‍ക്കളിപരിശീലനം. ഔദ്യോഗിക കൃത്യ നിര്‍വഹണം മാറ്റിവച്ചാണ്‌ ഈ കോലുകളി അരങ്ങേറിയത്‌. പാലക്കാട്‌ ജിഎസ്‌ടി ഓഫീസിലെ വനിതാ ജീവനക്കാരാണ്‌ ജോലിസമയത്ത് ഓഫീസില്‍ കോല്‍ക്കളി പരിശീലനം നടത്തിയത്‌.

കഴിഞ്ഞ ദിവസം 3 മണിയോടെയായിരുന്നു സംഭവം. ആരോ വീഡിയോ പകര്‍ത്തുന്നത്‌ ശ്രദ്ധയില്‍ പെട്ടതോടെ പരിശീലനം അവസാനിപ്പിക്കുകയായിരുന്നു. കോല്‍ക്കളി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌ . ജീവനക്കാരുടെ അനാസ്ഥക്കെതിരെ ജില്ലാ കളക്ടര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. . ഈ മാസം അവസാനം നടക്കാനിരിക്കുന്ന കുടുംബ മേളയുടെ ഭാഗമായാണ്‌ കോല്‍ക്കളി പരിശീലനം നടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →