കണ്ണൂർ: ആസാദി കാ അമൃത് മഹോത്സവ്: പാനൂരിൽ മാർച്ച് 12ന് സ്മൃതി സംഗമവും കലാ സന്ധ്യയും

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 12ന് പാനൂരിൽ സ്മൃതി സംഗമവും കലാ സന്ധ്യയും സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ വാനമ്പാടി മൺമറഞ്ഞ ലതാ മങ്കേഷ്‌ക്കറുടെ സ്മൃതി സദസ് സംഗീതോത്സവവും ഒരുക്കും.  മാർച്ച് 12 ശനിയാഴ്ച്ച വൈകിട്ട് 4.30 ന് പാനൂർ യുപി സ്‌കൂളിൽ കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ അധ്യക്ഷനാകും. ഡോ. കെ എം ഭരതൻ പ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി, പാനൂർ നഗരസഭാ കൗൺസിലർമാരായ കെ കെ സുധീർ കുമാർ, പി കെ പ്രവീൺ, നസീല കണ്ടിയിൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ നാരായണൻ, ടി ടി കെ ശശി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ‘ഹൃദയപൂർവം വാനമ്പാടിക്ക്’ എന്ന പേരിൽ ലതാ  മങ്കേഷ്‌ക്കറിന് സ്മരണാഞ്ജലിയായി മലബാറിലെ പ്രശസ്ത ഗായകരായ സുജ ബാബു, അജയൻ ഗാനാഞ്ജലി, സി ഡി ജയശ്രീ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.

Share
അഭിപ്രായം എഴുതാം