കോണ്‍ഗ്രസ്‌ നേതാവിനെ ലഹരിമാഫിയ വെട്ടി പരിക്കേല്‍പ്പിച്ചു

കണ്ണൂര്‍: ലഹരിമാഫിയക്കെതിരെ പ്രതികരിച്ച കോണ്‍ഗ്രസ്‌ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂരിനാണ്‌ ആക്രമണത്തില്‍ പരിക്കേറ്റത്‌ . കത്തിവാള്‍കൊണ്ട്‌ തലയ്ക്ക്‌ വെട്ടിയതായാണ് പരാതി. 2022 മാര്‍ച്ച 6 ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം, പരിക്കേറ്റ രാജീവന്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികത്സയിലാണ്‌. ആക്രമണത്തില്‍ ഡിസിസി പ്രസിഡന്‍ര്‌ അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്‌ പ്രതിഷേധിച്ചു.

കഞ്ചാവും മദ്യവും വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച പോലീസില്‍ പരാതി നല്‍കിയെന്ന സംശയത്തിലാണ്‌ മാഫിയ സംഘത്തില്‍ പെട്ടവര്‍ രാജീവനെ ആക്രമിച്ച്‌ത്‌. ലഹരിമാഫിയക്കെതിരെ പ്രതികരിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന അനുഭവമെന്തെന്ന്‌ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ്‌ രാജീവനെതിരെയുളള ആക്രമണം .ആക്രമണത്തില്‍ ശക്തമായ നടപടി ഉണ്ടാകണമെന്ന്‌ മാര്‍ട്ടിന്‍ ജോര്‍ജ്‌ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം