റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉള്‍ക്കരുത്തോടെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാകണം

March 4, 2022 - 8:21 pm

പത്തനംതിട്ട: ഉള്‍ക്കരുത്തോടെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്രശിക്ഷാ കേരളം അടൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ  പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും മാനസിക, ശാരീരിക ഉന്നമനത്തിനുമായി    കരാട്ടേ, കുംഫു, ജൂഡോ, നീന്തല്‍, കളരിപ്പയറ്റ്, ഏയ്‌റോബിക്‌സ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നില്‍ ആണ് പരിശീലനം നല്‍കുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഏഴ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് ക്ലാസുകള്‍ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *