കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍, അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം നീട്ടി.
ഓരോ വര്‍ഷത്തിനും 10 രൂപാ നിരക്കിലും 12 മാസത്തില്‍ കൂടുതലുളളവര്‍ക്ക് ആറു രൂപാ നിരക്കിലും ആറു മാസത്തില്‍ കൂടുതല്‍ ഉളളവര്‍ക്ക് മൂന്നു രൂപാ നിരക്കിലും പിഴ ഈടാക്കും. അംശദായം അടവ് ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി തുക അടയ്ക്കാനെത്തുന്ന അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പു കൂടി ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.


