കൊച്ചി : വളർത്തു മൃഗങ്ങളെ കൊണ്ടു വരാൻ കഴിയില്ലെന്ന് എയർ ഏഷ്യ. എയർ ഏഷ്യയുടെ വിമാനമാണ് കേരള സർക്കാർ വിദ്യാർഥികൾക്കായി ചാർട്ടർ ചെയ്തിരിക്കുന്നത്. വളർത്തു മൃഗങ്ങളുമായി വന്നവർ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്നാണ് കേരള ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നത്.
വളർത്തു നായയുമായെത്തിയ ആര്യയടക്കം നാലുപേരുടെ മടക്കമാണ് ഇതോടെ ബുദ്ധിമുട്ടിലാകുന്നത്. എന്നാല്‍, സാധ്യമാകുന്ന വഴിയിലൂടെ സൈറയെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ആര്യയുടെ പ്രതികരണം. വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് എയര്‍ലൈന്‍സില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ആവശ്യമാണെന്നാണ് എയര്‍ ഏഷ്യ അധികൃതര്‍ വ്യക്തമാക്കുന്നത്.