യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി: വയനാട് മണിച്ചിറയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്വദേശി നിഖിൽപ്രകാശ്, ശശിമല പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സുൽത്താൻ ബത്തേരിക്ക് സമീപം മണിച്ചിറയിലെ സ്വകാര്യ ലോഡ്ജിൽ 2022 മാർച്ച 2 ചൊവ്വാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയായിട്ടും രണ്ടുപേരെയും മുറിയുടെ പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി മുറി തുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സീലിങ് ഫാനിനോട് ചേർന്ന ഹുക്കിൽ തുണി കുരുക്കിയാണ് ഇരുവരും തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം