റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ടേക്ക് എ ബ്രേക്ക്‌; മറ്റത്തൂർ പഞ്ചായത്തിൽ രണ്ടാമത്തെ വഴിയിടവും ആരംഭിച്ചു

March 2, 2022 - 2:41 pm

തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ ചെമ്പുചിറയിൽ ആരംഭിച്ച ടേക്ക് എ ബ്രേക്ക്‌ യൂണിറ്റ് വഴിയിടത്തിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ രഞ്ജിത്ത്  നിർവഹിച്ചു. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. മറ്റത്തൂർ പഞ്ചായത്തിലെ രണ്ടാമത്തെ വഴിയിടമാണിത്. 

14.25 ച.മീ. വിസ്തൃതിയുള്ള 4 ടോയ്ലറ്റും 7.31ച.മീ. വിസ്തൃതിയുള്ള 2 ടോയ്ലറ്റുമാണ് ഇവിടെ നിര്മ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ക്ലോസറ്റും  യൂറോപ്പ്യൻ ക്ലോസറ്റും സജ്ജീകരിച്ചിട്ടുണ്ട്. കുളത്തിനു സമീപമുള്ള ടോയ്ലറ്റു ബ്ലോക്കിൽ നീന്തൽ പരിശീലനത്തിനു വരുന്ന കുട്ടികള്ക്കായി വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളും  ഒരുക്കിയിട്ടുണ്ട്. മറ്റത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില് ഉൾപ്പെടുത്തി 10,50,000/ രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പാതയോരങ്ങളിലെ പൊതുശൗചാലയ പ്രശ്നം വഴിയിടത്തിലൂടെ പരിഹരിക്കപ്പെടുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അശ്വതി വിബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം വി എസ് പ്രിൻസ് മുഖ്യാതിഥിയായി. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ടി കെ അസൈൻ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ വി ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ സീബ ശ്രീധരൻ, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *