കൊച്ചി: തങ്ങള്‍ മന്നത്തുപത്മനാഭനെ അവഗണിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് സിപിഎം എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചിത്ര പ്രദര്‍ശനത്തില്‍ മന്നത്തുപത്മനാഭന്റെ ചിത്രമില്ലാത്തതില്‍ എന്‍.എസ്.എസിന്റെ പ്രതിഷേധം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.
പോസ്‌റ്ററുകളില്‍ വി.എസ് അച്ച്യതാനന്ദന്റെ ചിത്രം ഒഴിവാക്കിയതിനെക്കുറിച്ച ചോദിച്ചപ്പോള്‍ മണ്‍മറഞ്ഞുപോയവരുടെയും സമ്മേളനത്തില്‍ പ്രസംഗിക്കുന്നവരുടെയും ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളതെന്നും വി.എസ് ഈ രണ്ടുുവിഭാഗങ്ങളിലും ഉള്‍പ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു.


