യുക്രൈന്‍ ജനതയ്ക്ക് മാനുഷിക സഹായങ്ങളെത്തിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: യുക്രൈന്‍ ജനതയ്ക്ക് മാനുഷികമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ. മരുന്നടക്കം തലസ്ഥാനമായ കീവില്‍ എത്തിക്കും.അതിനിടെ, യുക്രൈനിലുള്ള ഇന്ത്യക്കാരെ അവിടെനിന്നു തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. യൂറോപ്പിലെ ഇന്ത്യന്‍ എംബസികളിലെ അധികൃതരെയും ഇതിനായി ഉപയോഗിക്കും. യുക്രൈന്‍ അതിര്‍ത്തിയിലുള്ള രാജ്യങ്ങളില്‍ എത്തി രക്ഷാദൗത്യം ഏകോപിപ്പിക്കാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ദൗത്യം ഏകോപിപ്പിക്കാന്‍ നാല് കേന്ദ്രമന്ത്രിമാര്‍ അടങ്ങിയ സംഘം ഇന്നലെ രാത്രി കീവിലേക്കു തിരിച്ചു. ഹര്‍ദീപ് സിങ് പുരി, ജ്യോതിരാതിഥ്യ സിന്ധ്യ, കിരണ്‍ റിജ്ജു, ജനറല്‍ വി.കെ. സിങ് എന്നീ മന്ത്രിമാരാണ് സംഘത്തിലുള്ളത്. ഹംഗറി, റൊമാനിയ, മോള്‍ഡോവ, സ്ളോവേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലൂടെ ഇന്ത്യക്കാരെ മടക്കുകയാണ് ലക്ഷ്യം.

Share
അഭിപ്രായം എഴുതാം