കോഴിക്കോട്: ‘ആർച്ച പദ്ധതി’ : അഞ്ചാമത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: മുക്കം നഗരസഭയുടെ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന ക്ലാസ് ‘ആർച്ച’ അഞ്ചാമത് പരിശീലന ക്യാമ്പ് ആരംഭിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളിൽ ശാരീരികവും മാനസികവുമായ കരുത്ത് ഉണ്ടാക്കിയെടുക്കുന്നതിനു ആവശ്യമായ നിരവധി പരിപാടികളാണ് നഗരസഭ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കുന്നത്.

ഇന്റർനാഷണൽ ഗോൾഡൻ ഫാൽകൺ കരാട്ടെ അക്കാദമി ചീഫ് ഇൻസ്ട്രക്ടർ വി.പി രാജനാണ് ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്നത്.  വരും മാസങ്ങളിൽ നഗരസഭയുടെ കൂടുതൽ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നടുകിൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിലാണ് ക്യാമ്പ്.

ഡിവിഷൻ കൗൺസിലർ ഇ.സത്യനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  കൗൺസിലർമാരായ മുഹമ്മദ് അബ്ദുൽ മജീദ്, നൗഫൽ മല്ലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. വായനശാല സെക്രട്ടറി മാധവൻനായർ സ്വാഗതം പറഞ്ഞു.

Share
അഭിപ്രായം എഴുതാം