കോഴിക്കോട്‌ കഞ്ചാവ്‌ മൊത്തവിതരണക്കാരന്‍ അറസ്‌റ്റില്‍

കോഴിക്കോട്‌ : 39 കിലോഗ്രാം കഞ്ചാവുമായി മൊത്തവിതരണക്കാരന്‍ അറസ്‌റ്റിലായി . ആന്ധ്രപ്രദേശില്‍ നിന്നും വില്‍പ്പനക്കായി കഞ്ചാവ്‌ എത്തിച്ചുനല്‍കുന്ന പൂനൂര്‍ വട്ടപ്പൊയില്‍ ചിറക്കല്‍ റിയാദ്‌ ഹൗസില്‍ നഹാസ്‌(37) ആണ്‌ അറസ്റ്റിലായത്‌.

2022 ഫെബ്രുവരി 25 വെളളിയാഴ്‌ച 14 കിലോഗ്രാം കഞ്ചാവുമായി അറസ്‌റ്റിലായ കൊടുവളളി തലപ്പെരുമണ്ണ പുല്‍പ്പറമ്പില്‍ ഷബീറില്‍(33) നിന്നാണ്‌ െേമാത്തവിതരണക്കാരനായ നഹാസിനെപ്പറ്റി പോലീസിന്‌ വിവരം ലഭിച്ചത്‌. ഇയാളുടെ കൂട്ടാളികളെയും ചില്ലറ വില്‍പ്പനക്കാരെയും കേന്ദ്രീകരിച്ച അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു. 2021 നവംബര്‍ മാസത്തിനുശേഷം ആറുതവണയായി 300 കിലോയോളം കഞ്ചാവാണ്‌ ഇയാള്‍ കേരളത്തിലെത്തിച്ചിട്ടളളത്‌.

മുമ്പ്‌ ഗള്‍ഫില്‍ ജോലി ചെയ്‌തിരു്‌ന്ന ഇയാള്‍ പെട്ടെന്ന്‌ പണം ഉണ്ടാക്കുന്നതിനായാണ്‌ ്‌ കഞ്ചാവ്‌ കച്ചവടത്തിലേക്ക്‌ തിരിഞ്ഞത്‌. മൂന്നുമാസത്തോളം ഇയാള്‍ ആന്ധ്രയില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഈ പരിചയമാണ്‌ കഞ്ചാവ്‌ ലോബിയുമായി ഇയാളെ അടുപ്പിച്ചത്‌.

ക്രൈംസ്‌ക്വാഡ്‌ എസ്‌ഐമാരായ രാജീവ്‌ ബാബു, ,വികെ സുരേഷ്‌ പി.ബിജു, കെ.പി രാജീവന്‍, എസ്സിപിഒ വിവി ഷാജി, അബ്ദുള്‍ രറഹിം നേരോത്ത്‌ ,താമരശേരി ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍, എസ്‌ഐമാരായ വി.എസ്‌ സനൂജ്‌,അരവിന്ദ്‌ വേണുഗോപാല്‍, എഎസ്‌ഐ ജയപ്രകാ്‌ശ്‌, സിപിഒ റഫീക്ക്‌ എസ്‌ഒജി അംഗങ്ങളായ ശ്യാംസി.ഷെരീഫ്‌ അനീഷ്‌ ടിഎസ്‌ മുഹമ്മദ്‌ ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Share
അഭിപ്രായം എഴുതാം