മികച്ച വിജയം നേടിയവർക്ക് അംഗീകാരം ക്യാഷ് അവാർഡ് സമ്മാനിച്ചു

 കോട്ടയം: കേരള സ്‌റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെ മക്കളിൽ  മികച്ച വിജയം നേടിയവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ക്യാഷ് അവാർഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. എസ്.എസ്. എൽ.സി, പ്ലസ് ടു, വി എച്ച് എസ്. ഇ, ജെ.ഡി സി, എച്ച്ഡിസി ആന്റ് ബി എം, ബി. ടെക്, എം.ടെക്, ബി.എസ് സി നഴ്സിംഗ്, എംബിബിഎസ്, ബിഡി എസ്, ബിഎച്ച്എം എസ്, ബി.എ എം എസ്, എം. എസ്, എം.ഡി, എം. ഡിഎസ് എന്നീ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് അവാർഡ്. 

കോട്ടയം എസ്. പി.സി. എസ് ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ  അധ്യക്ഷത വഹിച്ചു. വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ  ആർ. സനൽകുമാർ, സഹകരണസംഘം അഡീഷണൽ രജിസ്ട്രാർ എം.ബിനോയി കുമാർ, കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴിക്കുളം, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എൻ. അജിത് കുമാർ, എസ്.പി സി എസ് മുൻ ഡയറക്ടർ ബി ശശികുമാർ, സഹകരണ സംഘം ജീവനക്കാരുടെ സംഘടനാ നേതാകളായ ടി.സി വിനോദ്, അശോകൻ കുറുങ്ങപ്പള്ളി, എം. ജി ജയൻ, വെൽഫെയർ ബോർഡ് മുൻ ഡയറക്ടർ കെ.ജെ അനിൽ കുമാർ, വെൽഫെയർ ബോർഡ് മാനേജർ എസ്. ഹണി എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →