വയനാട്: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലൂടെ കൃഷിയിടങ്ങളില്‍ ഡ്രിപ്പ്, സ്പ്രിംഗ്ളര്‍ മുതലായ സൂക്ഷ്മ ജലസേചന മാര്‍ഗ്ഗങ്ങള്‍ സബ്സിഡിയോടെ ചെയ്യുന്നതിന് മാര്‍ച്ച് 5 നുള്ളില്‍ കണിയാമ്പറ്റ മില്ലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. മാര്‍ച്ച് 20 നുള്ളില്‍ പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് പരമാവധി കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത നിരക്കിന്റെ 70 മുതല്‍ 80 ശതമാനം വരെ സബ്സിഡി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമുകള്‍ക്കും അടുത്തുള്ള കൃഷിഭവനു കളിലോ കണിയാമ്പറ്റ, മില്ലുമുക്കിലുള്ള വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍ : 9562936756, 9284487304, 9746660621, 9446307887, 9446544783