തൃശൂർ: കഞ്ചാവ് കടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. കായ വറുത്തതിന്റെ ഇടയിൽ പ്ലാസ്റ്റിക്ക് കിറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി കൊടുങ്ങല്ലൂരിൽവെച്ചാണ് പോലീസിന്റെ പിടിയിലായത്. അങ്കമാലിയിൽ 20 വർഷമായി സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളായ ശരവണഭവൻ, ഗൗതം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഇത് കടത്താൻ ഉപയോഗിച്ച മാരുതി ഒമ്നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് തന്നെ വയനാട് അമ്പലവയലിൽ എട്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായിട്ടുണ്ട്. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലവയലിലെ വീട്ടിൽ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വയനാട് നാർക്കോട്ടിക് സെല്ലും അമ്പലവയൽ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു