മോസ്‌കോ: ഉപാധികളോടെ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ. ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പുടിന്‍ തയ്യാറാണെന്നും ബെലാറസ് തലസ്ഥാനത്ത് വച്ച് ചര്‍ച്ചയാവാം എന്നുമാണ് മോസ്‌കോയുടെ ഏറ്റവും പുതിയ നിലപാട്. ചര്‍ച്ചയ്ക്ക് വഴി തെളിഞ്ഞതായി ചൈനയും അറിയിച്ചിട്ടുണ്ട്. ഉന്നതതല ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുടിന്‍ പ്രസിഡന്റ ഷീ ജിന്‍ പിങിനെ അറിയിച്ചുവെന്നാണ് ചൈന അല്‍പസമയം മുമ്പ് വ്യക്തമാക്കിയത്. സമ്പൂര്‍ണ നിരായുധീകരണത്തിന് യുക്രൈൻ തയ്യാറവണമെന്നും പ്രതിരോധതലത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നുമുള്ള ഉപാധികളാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്. ചേരിചേരാ നയം സ്വീകരിക്കാന്‍ തയ്യാറാണ് എന്നാണ് യുക്രൈൻ പ്രസിഡന്റ് സെലന്‍സ്‌കിയുടെ നിലപാട്. റഷ്യ ചര്‍ച്ചകളോട് മുഖം തിരിക്കുകയാണെന്നും നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു.
ഉപാധികളോടെ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ
