നിയോനാസികളില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ യുക്രൈൻ സൈന്യത്തോട് പുടിന്റെ ആഹ്വാനം

ന്യൂഡല്‍ഹി; രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ യുക്രൈൻ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തു. റഷ്യന്‍ സൈന്യം തലസ്ഥാന നഗരത്തിലേക്ക് പ്രവേശിച്ചതിനുശേഷം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യ, യുക്രെയ്നിലേക്ക് അധിനിവേശം നടത്തി രണ്ട് ദിവസം പിന്നിടുകയാണ് ഇന്ന്. ടെലിവിഷനിലൂടെ നടത്തിയ അഭ്യര്‍ത്ഥനയിലാണ് പുടിന്‍ യുക്രൈൻ സൈന്യത്തോട് രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തെ സ്ഥാനഭ്രഷ്ടരാക്കാന്‍ ആഹ്വാനം ചെയ്തത്. ഭീകരരും നിയോനാസികളും ലഹരിയ്ക്കടിമപ്പെട്ടവരുമായ’ അധികാരികളെ മാറ്റി നിങ്ങള്‍ അധികാരം കയ്യിലെടുക്കുക. ലഹരിക്കടിമപ്പെട്ട നിയോനാസികളുടെ ഈ സംഘത്തേക്കാള്‍ നിങ്ങളുമായി സംസാരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ജൂത വംശജനായ വ്ളാദിമിർ സെലെന്‍സ്‌കിയെ ലക്ഷ്യമിട്ടാണ് പുടിന്റെ അധിക്ഷേപം.

Share
അഭിപ്രായം എഴുതാം