റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കീഴടങ്ങില്ല, ആയുധം താഴെവെക്കില്ല; ഔദ്യോഗിക വസതിക്ക് മുന്‍പില്‍ നിന്ന് പുതിയ വീഡിയോയുമായി യുക്രൈന്‍ പ്രസിഡന്റ്

February 26, 2022 - 1:12 pm

കീവ്: റഷ്യയ്ക്ക് മുന്‍പില്‍ കീഴടങ്ങില്ലെന്നും ആയുധം താഴെ വെക്കില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. സുരക്ഷിതമായ കേന്ദ്രത്തിലേക്ക് താന്‍ ഒളിച്ചോടില്ലെന്നും ശക്തമായ ചെറുത്തുനില്‍പ്പ് തന്നെ ഉണ്ടാകുമെന്നുമുള്ള സന്ദേശമാണ് പ്രസിഡന്റ് നല്‍കുന്നത്.

ഔദ്യോഗിക വസതിക്ക് മുന്‍പില്‍ നിന്നാണ് സെലന്‍സ്‌കി വീഡിയോ എടുത്തിട്ടുള്ളത്. ‘ഇല്ല, നമ്മള്‍ കീഴടങ്ങുന്നില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികള്‍ക്കു വേണ്ടി നമ്മളതിനെ കാത്തുവയ്ക്കും’സെലന്‍സ്‌കി പറയുന്നു.

സെലന്‍സ്‌കിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മന്ത്രിമാര്‍ക്കൊപ്പമുള്ള ഒരു വീഡിയോ സെലന്‍സ്‌കി പങ്കുവെച്ചിരുന്നു. താന്‍ കീവിലുണ്ടെന്നും എവിടേക്കും മാറിയിട്ടില്ലെന്നുമായിരുന്നു വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *