തിരുവനന്തപുരം : എറണാകുളം മെഡിക്കല്‍ കോളേജിലെ എം.ബിബിഎസ് വിദ്യാര്‍ത്ഥി ഉണ്ണി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കാണാനെത്തി. അഖിലേന്ത്യാ മെഡിക്കല്‍ എൻട്രൻസ് പരീക്ഷയില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ഒമ്പതാം റാങങ്കാണ് ഉണ്ണി നേടിയത്. വയനാട് അപ്പപ്പാറ നാഗമന കോളനിയാണ് ഉണ്ണിയുടെ സ്വദേശം .
നാഗമനയിലെ ആദ്യ ഡോക്ടറാകുന്നതിനുളള തയാറെടുപ്പിനിടെയാണ് ആരോഗ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത്. ലോക്കല്‍ ഗാര്‍ഡിയനായ ഔസേപ്പച്ചനും കൂടെയുണ്ടായിരുന്നു. ജീവിത പ്രതിസന്ധികളോട് പൊരുതിക്കയറിയ ഉണ്ണി ഒരു കലാകാരന് കൂടിയാണ് . ഉണ്ണിക്ക മന്ത്രി എല്ലാ ആശംസകളും നേര്‍ന്നു. ഉണ്ണിയുടെ പ്രയത്നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു


