റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാഞ്ചിയാറ്റില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

February 26, 2022 - 11:04 am

കട്ടപ്പന : കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തിലെ പേഴുംകണ്ടം നിവാസികള്‍ കാട്ടാന ഭീതിയില്‍. കഴിഞ്ഞ നാലുദിവസമായി പുഴ കടന്നെത്തുന്ന ആനക്കൂട്ടം കൃഷിയിടത്തിലെത്തി ഏലം ഉള്‍പ്പടെയുളള ദേഹണ്ഡങ്ങള്‍ നശിപ്പിച്ചുവരികയാണ്‌. .പേഴുംകണ്ടം ചെന്നിലത്ത കുന്നേല്‍ അ്‌പ്പച്ചന്‍ ,ഇരുകല്ലില്‍ സജി, ഇലിപ്പുലിക്കാട്ട്‌ സന്തോഷ്‌ എന്നിവരുടെ കൃഷിയിടത്തില്‍ ആനകളെത്തി നിരവധി പനകളും കവുങ്ങും വാഴകളും നശിപ്പിച്ചു. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ തുരത്തിയെങ്കിലും ഉള്‍വനത്തിലേക്ക്‌ മടങ്ങിയിട്ടില്ലെന്നാണ്‌ സൂചന. വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്ത്‌ തമ്പടിച്ചിട്ടുണ്ട്‌.

വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ജനവാസ മേഖലയില്‍ ആനകളെത്തുന്നതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയ ഒരാള്‍ കാട്ടാനയുടെ മുമ്പില്‍ പെട്ടിരുന്നു. തുടര്‍ന്ന്‌ ഓടി രക്ഷപെടുകയായിരുന്നു. വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും ഈ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *