വാഷിങ്ടണ്‍: കിഴക്കന്‍ യുക്രൈനിലെ വിമതര്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളെ രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ച റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്റെ നടപടി ബുദ്ധിപരമായ നീക്കമെന്നു യു.എസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റേഡിയോ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇന്ധനവില വര്‍ധിക്കാന്‍ ഇതു വഴിയൊരുക്കും. കൂടുതല്‍ സമ്പന്നനാകുകയെന്ന പുതിന്റെ ആഗ്രഹം ഇതിലൂടെ നിറവേറ്റപ്പെടും. താനായിരുന്നു യു.എസ്. പ്രസിഡന്റെങ്കില്‍ പുടിന്‍ യുക്രൈനോട് ഈവിധത്തില്‍ ചെയ്യില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
പുടിന്റേത് ബുദ്ധിപരമായ നീക്കം: ട്രംപ്
