ചര്‍ച്ചയ്ക്കു തയാറാണെന്നും എന്നാല്‍ രാജ്യതാല്‍പര്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും പുടിന്‍

മോസ്‌കോ: ചര്‍ച്ചയ്ക്കു തയാറാണെന്നും എന്നാല്‍, രാജ്യതാല്‍പര്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും വീഡിയോ സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്‍. ബുദ്ധിമുട്ടേറിയ നയതന്ത്രപ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ റഷ്യ എപ്പോഴും തുറന്ന, നേരിട്ടുള്ള ചര്‍ച്ചകള്‍ക്കു തയാറാണ്. എന്നാല്‍, റഷ്യയുടെ താല്‍പര്യങ്ങളിലും പൗരന്‍മാരുടെ സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നു ആവര്‍ത്തിക്കുന്നു- പുടിന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം